പുതിയ ജീപ്പ് റാംഗ്ലര്‍ 67.65 ലക്ഷം രൂപ മുതല്‍

Posted on: April 26, 2024

കൊച്ചി : ജീപ്പ് റാംഗ്ലര്‍ ഫെയ്‌സ്ലിഫ്റ്റ് എത്തി. 67.65 ലക്ഷം രൂപ മുതലാണ് ഷോറൂം വില. രണ്ടു വകഭേദങ്ങളില്‍ ലഭിക്കും. പുതിയ ഒട്ടേറെ ഫീച്ചറുകളോടെയാണ് റാംഗ്ലര്‍ എത്തുന്നത്. മേയ് പകുതിയോടെ വിതരണം തുടങ്ങും. വിന്‍ഷീല്‍ഡ് ഗൊറില്ല ഗ്ലാസ് സുരക്ഷയോടെ എത്തുന്നു.

ഡാഷ്‌ബോര്‍ഡ് ലേഔട്ടിലും മാറ്റമുണ്ട്. പുതിയ 12.5 ഇഞ്ചിന്റെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. 2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്.

TAGS: Jeep Wrangler |