മെയ്ദാൻ സിറ്റിയിൽ സെമി ഡിറ്റാച്ചഡ് ലക്ഷ്വറി വില്ല പ്രോജക്ട്

Posted on: January 20, 2015

MillenniumSquare-Villas-big

ദുബൈ : മെയ്ദാൻ സിറ്റിയിൽ ജി & കോ സെമി ഡിറ്റാച്ചഡ് ലക്ഷ്വറി വില്ല പദ്ധതി നടപ്പാക്കുന്നു. മൂന്ന് ബില്യൺ ദിർഹംസാണ് പദ്ധതിയുടെ മൊത്തം ചെലവ്. 3,479 ചതുരശ്രയടി ബിൽറ്റപ്പ് ഏരിയയുള്ള വില്ലകളിൽ നാല് ബെഡ് റൂമുകളുണ്ട്. കൂടാതെ ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ, പ്ലേ ഏരിയ, പാർക്ക്, മോസ്‌ക്ക്, റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

വില്ലകളുടെ വില 4,348,750 ദിർഹംസ് മുതലാണ് ആരംഭിക്കുന്നത്. 30/70 പേമെന്റ് ഓപ്ഷനുകൾ ലഭ്യമാണ്. 2017 ൽ വില്ലകൾ ഉപഭോക്താക്കൾക്ക് കൈമാറും. എസ് പി എഫ് റിയലിട്ടിയാണ് പദ്ധതിയുടെ എക്‌സ്‌ക്ലൂസീവ് ഏജന്റ്.