സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സുമായി സൗദി

Posted on: July 20, 2020

റിയാദ് : സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സൗദിയില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി. വിവിധ കാരണങ്ങളാല്‍ കമ്പനി പൂട്ടുകയോ നഷ്ടത്തിലാവുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ തൊഴിലാളികളുടെ ശമ്പളവും സേവനാനന്തര ആനുകൂല്യങ്ങളും നഷ്ടപ്പെടാതിരിക്കാനാണ് പുതിയ തീരുമാനം.

ഇന്‍ഷുറന്‍സ് പൂര്‍ണമായും സര്‍ക്കാര്‍ ചെലവിലായതിനാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അധിക ചെലവുണ്ടാകില്ല. കോവിഡ് കാലത്ത് ഒട്ടേറെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും നഷ്ടത്തിലാവുകയും ചെയ്‌തോടെ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ജോലിയും ആനുകൂല്യവും നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് പദ്ധതി. ഇതിലൂടെ വിദേശ അവകാശം ഉറപ്പുവരുത്താനാകുമെന്നും സൂചിപ്പിച്ചു.

TAGS: Insurance |