സൗദി ഗ്രീൻ, ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനീഷ്യേറ്റീവ് പദ്ധതികൾക്ക് തുടക്കമായി

Posted on: April 7, 2021

 

റിയാദ്: സൗദി ഗ്രീന്‍ ഇനിഷ്യറ്റീവും ഗ്രീന്‍ മിഡില്‍ ഈസ്റ്റ് ഇനിഷ്യറ്റീവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അനാച്ഛാദനം ചെയ്തു. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ താല്‍പര്യമായ രണ്ട് സംരംഭങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് കിരീടാവകാശി പറഞ്ഞു. ആഗോള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് രണ്ട് സംരംഭങ്ങളും ശക്തമായി സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും ആഗോള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മേഖലയെ അണിനിരത്തി ഗണ്യമായ സംഭാവന ചെയ്യുന്നതിനുമുള്ള ഒരു റോഡ് മാപ്പ് ഈ സംരംഭം വ്യക്തമായി
നിര്‍വചിക്കും. പ്രധാന ആഗോള എണ്ണ ഉല്‍പാദകരെന്ന നിലയില്‍, കാലാവസ്ഥാ പ്രതിസന്ധിക്കെതിരായ പോരാട്ടത്തില്‍ മുന്നേറുന്നതിന്റെ ഉത്തരവാദിത്വവും പങ്കും സൗദി അറേബ്യ പൂര്‍ണ്ണമായി അംഗീകരിക്കുന്നതായി കിരീടാവകാശി പറഞ്ഞു.

എണ്ണ, വാതക കാലഘട്ടത്തില്‍ രാജ്യം എണ്ണ വിപണികള്‍ക്ക് പിന്തുണ നല്‍കിയതുപോലെ ഒരു ഹരിത ലോകത്തെ കെട്ടിപ്പടുക്കുന്നതിനും സൗദി ആഗോള തലത്തില്‍ നേതൃത്വം നല്‍കാന്‍ ആഗ്രഹിക്കുന്നതായും കിരീടാവകാശി കൂട്ടിച്ചേര്‍ത്തു.