ഇന്‍ഷുറന്‍സ് : ജനുവരി 1 മുതല്‍ പോളിസി വിവരങ്ങള്‍ കൂടുതല്‍ ലളിതമാക്കാന്‍ ഐആര്‍ഡിഎഐയുടെ ഉത്തരവ്

Posted on: October 31, 2023

ന്യൂഡല്‍ഹി : ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്ന കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഷീറ്റ് (സിഐഎസ്) 2024 ജനുവരി 1 മുതല്‍ കൂടുതല്‍ ലളിതമാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ്
ഡവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) ഉത്തരവിട്ടു. ഇന്‍ഷുറന്‍സ് കമ്പനികളാണ് കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഷീറ്റ് വ്യക്തികള്‍ക്ക് നല്‍കുന്ന പോളിസിയില്‍ എന്തിനൊക്കെ കവറേജ് ലഭിക്കും, എന്തി
നൊക്കെ ലഭിക്കില്ല, വെയ്റ്റിംഗ് പീരിയഡ്, ക്ലെയിം വ്യവസ്ഥകള്‍ അടക്കം വിശദീകരിക്കുന്ന രേഖയാണിത്. ഒരു വ്യക്തിക്ക് അയാള്‍ എടുത്ത പോളിസിയുടെ വ്യവസ്ഥകള്‍ വ്യക്തമായി അറിയാനുള്ള അവകാശമുണ്ട
ന്ന് ഐആര്‍ഡിഎഐ പറഞ്ഞു.

വിവരങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ ഒട്ടേറെ പരാതികള്‍ വരുന്നുണ്ട്. നിലവിലെ ഷീറ്റ് സാങ്കേതികമായ പ്രയോഗങ്ങള്‍ നിറഞ്ഞതിനാല്‍, ലളിതമായ ഭാഷയില്‍ ഇത് ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും സര്‍ക്കു
ലറില്‍ പറയുന്നു. ഷീറ്റ് പ്രാദേശിക ഭാഷയില്‍ ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കാനുള്ള ചുമതലയും ഇന്‍ഷുറന്‍സ്
കമ്പനിക്കുണ്ടാകും.

ഷീറ്റിന്റെ മാതൃകയും പ്രസിദ്ധീകരിച്ചു. ഷീറ്റില്‍ ഉപയോഗിക്കേണ്ട ഫോണ്ടിന്റെ വലുപ്പം വരെ വ്യക്തമാക്കിയിട്ടുണ്ട്.

 

TAGS: Insurance |