ഇൻഷുറൻസ് സ്റ്റാർട്ടപ്പ് വികവർ 10,000 ഏജന്റുമാരെ നിയമിക്കുന്നു

Posted on: November 5, 2021

കൊച്ചി ; കേരളം ആസ്ഥാനമായ ഇന്‍ഷുറന്‍സ് ടെക് സ്റ്റാര്‍ട്ട്അപ്പ് വീകവര്‍’ (vKover.com) വന്‍തോതില്‍ വികസനത്തിനൊരുങ്ങന്നു. വിപുലീകരണത്തിന്റെ ഭാഗമായി രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 10,000 ഇന്‍ഷുറന്‍സ് ഏജന്റുമാരെ നിയമിക്കുമെന്ന് വീകവര്‍ കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ വി.കെ. വിജയകു
മാര്‍ പറഞ്ഞു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഡിജിറ്റല്‍ ഏജന്റുമാര്‍ എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാവുന്ന പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ ഏതൊരാള്‍ക്കും ഏജന്റാകാം. ഏജന്റാകുന്നയാള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയായ ‘ഐ.ആര്‍.ഡി.എ.ഐ.’യുടെ പരിശീ
ലനവും സര്‍ട്ടിഫിക്കറ്റും വീകവറിനായി ജോലി ചെയ്യാനുള്ള ലൈസന്‍സും ലഭ്യമാക്കും. വര്‍ക്ക് ഫ്രം ഹോം ആയി വീട്ടിലിരുന്നു ജോലിചെയ്യാനുള്ള അവസരവുമുണ്ടാകും. പരിശീലനവും സര്‍ട്ടിഫിക്കേഷനും വീകവറിന്റ മൊബൈല്‍ ആപ്പിലൂടെ ഓണ്‍ലൈന്‍ ആയി ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ഇന്‍ഷുറന്‍സ്, ഫാര്‍മ മേഖലകളിലായി രണ്ടര പതിറ്റാണ്ടിന്റ സേവന പാരമ്പര്യമുള്ള വിജയകുമാര്‍, ഇന്‍ഷുറന്‍സ് രംഗത്തെ സുഹൃത്ത് അരുണ്‍ മോഹനനും ചേര്‍ന്ന് 2020-ലാണ് വീകവര്‍ സ്ഥാപിച്ചത്.
‘യെല്ല ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിക്കുകീഴിലാണ് വീകവര്‍ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് സേവനമൊരുക്കുന്നത്.

ലൈഫ്, ജനറല്‍ ഇന്‍ഷുറന്‍സ് മേഖലകളില്‍ മുപ്പതോളം ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികള്‍ വീകവര്‍ ലഭ്യമാക്കുന്നുണ്ട്. ഒരു വര്‍ഷ ത്തിനുള്ളില്‍ കമ്പനി 25 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് നേടി.

TAGS: Insurance |