ഇൻഷുറൻസ് മേഖലയിൽ ഇനി 74 ശതമാനം വിദേശ നിക്ഷേപം

Posted on: March 20, 2021

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി നിലവിലെ 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്താനുള്ള ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കി. രാജ്യത്ത് ഇന്‍ഷുറന്‍സ് രംഗത്തെ വിദേശ നിക്ഷേപം ആഭ്യന്തര ദീര്‍ഘകാല വിഭവങ്ങള്‍ക്ക് സഹായകമാണെന്ന് ഇന്‍ഷുറന്‍സ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടിയായി ധനമന്ത്രി നിര്‍മല സിതാരാമന്‍ പറഞ്ഞു. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. ഇന്‍ഷുറന്‍സ് വ്യവസായ നിയന്ത്രണ ഏജന്‍സിയായ ഐ.ആര്‍. ഡി. എ. ഐയു മായി കൂടിയാലോചന നടത്തിയശേഷമാണ് എഫ്.ഡി.ഐ. പരിധി 74 ശതമാനമായി ഉയര്‍ത്താനുള്ള തീരുമാനമെടുത്തതെന്നും ധനമ| ന്തി പറഞ്ഞു.

ബില്‍ അനുസരിച്ച്, ബോര്‍ഡിലെ ഭൂരിഭാഗം ഡയറക്ടര്‍മാരും പ്രധാന മാനേജ്‌മെന്റ് വ്യക്തിത്വങ്ങളും റസിഡന്റ് ഇന്ത്യക്കാരായിരിക്കും, കുറഞ്ഞത് 50 ശതമാനം ഡയറക്ടര്‍മാരും സ്വതന്ത ഡയറക്ടര്‍മാരാണ്, കൂടാതെ ലാഭത്തിന്റെ നിര്‍ദ്ദിഷ്ട ശതമാനം പൊതു കരുതല്‍ ധനമായി നിലനിര്‍ത്തുകയും വേണം. 2015 ലാണ് ഇന്‍ഷുറന്‍സ് മേഖലയിലെ എഫ്ഡിഐ പരിധിസര്‍ക്കാര്‍ 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയര്‍ത്തിയത്. വിദേശ നിക്ഷേപ പരിധി 24 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയര്‍ത്തിയപ്പോള്‍
2015 ന് ശേഷം ഇന്‍ഷുറന്‍സ് മേഖലയില്‍ 26,000 കോടി രൂപ വിലമതിക്കുന്ന എഫ്ഡിഐ ഇ
ന്ത്യയ്ക്ക് ലഭിച്ചുവെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഇന്‍ഷുറന്‍സ് കമ്പനികള്‍ പണലഭ്യത സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നും അതിനാലാണ് എഫ്.ഡി.ഐ. പരിധി വീണ്ടും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര ദീര്‍ഘകാല മൂലധനത്തിന് അനുബന്ധമായി വിദേശ നേരിട്ടുള്ള നിക്ഷേപവും ബില്ല് ലക്ഷ്യമിടുന്നു. വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തുന്നത് ഇന്‍ഷുറന്‍സ് കമ്പനികളുടെ വര്‍ധിച്ചുവരുന്ന മുലധന ആവശ്യകത നിറവേറ്റാന്‍ സഹായിക്കും. ഇന്‍ഷുറന്‍സ് മേഖലയിലെ എഫ്.ഡി.ഐ. പരിധി 74 ശതമാനമായി ഉയര്‍ത്താനാണ് ബില്‍ ശ്രമിക്കുന്നത്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

TAGS: FDI | Insurance |