കോവിഡ് ക്ലെയിം 23,000 കോടി പിന്നിട്ടു

Posted on: May 25, 2021

മുംബൈ ; രാജ്യത്ത് കോവിഡ് അനുബന്ധ ഇന്‍ ഷുറന്‍സ് ക്ലെയിമുകള്‍ 23,000 കോടി രൂപ കടന്നു.
കോവിഡ് രണ്ടാംതരംഗത്തില്‍ കേസുകള്‍ കുത്തനെ ഉയര്‍ന്നതാണ് കാരണം. അതേസമയം, കോവിഡ് ബാധിച്ചവരുടെ ശരാശരി ആശുപത്രി വാസവും ശരാശരി ക്ലെയിം തുകയും ആദ്യ തരംഗത്തെ
അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെന്ന് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മേയ് 20 വരെ രാജ്യത്ത് 15.32 ലക്ഷം അപേക്ഷകളിലായി 23,715 കോടി രൂപയുടെ കോവിഡ് അനുബന്ധ ക്ലെയിം അപേക്ഷകളാണ് കമ്പനികള്‍ക്കു ലഭിച്ചത്. ഇതില്‍ 12,133 കോടി രൂപ വരുന്ന 12.59 ലക്ഷം ക്ലെയിം അപേക്ഷകള്‍ തീര്‍പ്പാക്കി. ക്ലെയിമിന് അപേക്ഷിച്ചവരില്‍ 1.13 ലക്ഷം രോഗികള്‍ ഇപ്പോഴും ചികിത്സയിലാണ്.
22,461 പേര്‍ മരിച്ചതായും കണക്കുകളില്‍ പറയുന്നു.

ബാക്കി 13.96 ലക്ഷം പേര്‍ ആശുപത്രി വിട്ടിട്ടുണ്ട്. ഇത്തവണ ക്ലെയിം ചെയ്യുന്ന ശരാശരി തുക 95,000 രൂപയായി കുറഞ്ഞു. നേരത്തെയിത് 1,15,000 രൂപ വരെയായിരുന്നു. നേരത്തെ ശരാശരി ഒമ്പതു ദിവസമായിരുന്നു ആശുപത്രി വാസമെങ്കില്‍ ഇത്തവണയിത് ആറു ദിവസമായി കുറഞ്ഞു.

ശരാശരി ആശുപത്രിവാസം കുറഞ്ഞതാണ് ക്ലെയിം തുകയിലും കുറവുവരുത്തിയതെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നു. ചികിത്സാരീതികള്‍ ഏകീകരിച്ചതാണ് ഇതിനു കാരണം. ആശുപത്രികള്‍ രോഗി
കളെക്കൊണ്ട് നിറയുന്നതും ചികിത്സയ്ക്കായി ചെലവഴിക്കുന്ന ദിവസം കുറയാന്‍ കാരണമായി.

കോവിഡ് അനുബന്ധ ആശുപത്രി കേസുകളിലെ ക്ലെയിമുകള്‍ ഒരു മണിക്കൂറിനകം തീര്‍പ്പാക്കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവുണ്ട്. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ടയാണ് ജെയിമുകളിലും മുന്നില്‍ 5.51 ലക്ഷം അപേക്ഷകളിലായി 7,000 കോടി രൂപയാ
ണ് പ്ലെയിം ചെയ്തിരിക്കുന്നത്.

1.72 ലക്ഷം അപേക്ഷകളുമായി ഗുജറാത്ത് രണ്ടാമതും 1.28 ലക്ഷം അപേക്ഷകളുമായി കര്‍ണാടക മൂ
ന്നാമതുമാണ്.

TAGS: Insurance |