വന്‍ ഓഫറുകളുമായി സൗദി ലുലുവില്‍ വര്‍ഷാവസാന വില്പന

Posted on: December 31, 2020

ദമാം : വന്‍ ഓഫറുകളോടെ സൗദി ലുലുവില്‍ ഇന്ന് മുതല്‍ (ചൊവ്വ) വര്‍ഷാവസാന വില്‍പന ആരംഭിച്ചു. ഇലക്ട്രോണിക്‌സ്, മൊബൈല്‍ ഫോണുകള്‍, ഫാഷന്‍, പലചരക്ക്, ഫ്രഷ് ഫുഡ് വിഭാഗങ്ങള്‍ക്ക് എന്നിവക്കെല്ലാം ബിഗ് ബാംഗ് ഓഫറുകള്‍ ലഭ്യമാണെന്ന് ലുലു ഹൈപര്‍മാര്‍ക്കറ്റുകളുടെ സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ് അറിയിച്ചു.

ഉപഭോക്താക്കള്‍ ഏറെ കാത്തിരുന്ന ആകര്‍ഷകമായ ഷോപ്പിംഗ് അനുഭവമായിരിക്കും ഈ വര്‍ഷാന്ത്യ സീസണില്‍ ഞങ്ങള്‍ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ടെക്, ഫാഷന്‍, വീട്ടുപകരണങ്ങള്‍, പലചരക്ക് ഉത്പ്പന്നങ്ങള്‍ തുടങ്ങി എല്ലാ പ്രധാന വിഭാഗങ്ങളിലും വലിയ കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 299 റിയാലിന് മുകളിലുള്ള എല്ലാ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ക്കും ഡെലിവറി ചാര്‍ജ് ഇല്ലാതെ സാധനങ്ങള്‍ സ്വന്തമാക്കാമെന്നും അദ്ദേഹം അറിയിച്ചു.

ഓരോ 100 റിയാലിന്റെ നേരിട്ടുള്ള പര്‍ച്ചേസിനും 50 റിയല്‍ ഗിഫ്റ്റ് വൗച്ചര്‍ കരസ്ഥമാക്കാം. ഫാഷന്‍, പാദരക്ഷകള്‍, ലേഡീസ് ബാഗുകള്‍, ആഭരണങ്ങള്‍, ബേബി ആക്‌സസറികള്‍ എന്നിവയ്ക്ക് മാത്രമാണ് ഈ ഓഫര്‍. സൗദിയിലെ എല്ലാ ലുലു ഔട്ടെറ്റുകളിലും 2021 ജനുവരി 2 വരെയാണ് ഗിഫ്റ്റ് വൗച്ചര്‍ ഓഫറുകളുടെ കാലാവധി എന്ന് അദ്ദേഹം പറഞ്ഞു.

ബിഗ്ബാങ് ഓഫറുകള്‍ രാജ്യത്തെ 17 ലധികം സ്റ്റോറുകളിലും ലുലു ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ www.luluhypermarket.com/en-sal ലും ലഭ്യമാണ്. 2021 ജനുവരി മൂന്നു വരെ ഇത് തുടരും. ഉപഭോക്താക്കള്‍ക്ക്
ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ നല്‍കുന്നതോടൊപ്പം ആരോഗ്യവും ശുചിത്വവും പാലിച്ചുള്ള സുരക്ഷിത ഷോപ്പിംഗ് അനുഭവമാണ് ലുലു സമ്മാനിക്കുന്നത്. പരസ്പരം സ്പര്‍ശിക്കാതെ പേമെന്റ് നല്‍കാനുള്ള സംവിധാനം മുതല്‍ ജീവനക്കാര്‍ക്കിടയിലെ പ്രതിരോധ മുന്‍കരുതല്‍ നടപടികളും ലുലു കാത്തു സൂക്ഷിക്കുന്നതായി ഡയറക്ടര്‍ പറഞ്ഞു.