റാംസാൻ ക്ഷേമപദ്ധതികളുമായി ലുലു ഗ്രൂപ്പ്

Posted on: April 7, 2021

അബുദാബി : റംസാന്‍ ക്ഷേമപദ്ധതികളുമായി ലുലു ഗ്രൂപ്പ്. പഠനത്തില്‍ മികവുതെളിയിച്ച നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള സഹായവും അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന റംസാന്‍ കിറ്റ്
പദ്ധതിയുമാണ് ലുലുനടപ്പാക്കുന്നത്. അബുദാബി ഖാലിദിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ പ്രഖ്യാപനം നടന്നു. അബുദാബി യൂണിവേഴ്‌സിറ്റിയുടെ ‘ഇഖ്‌റാ’ കാമ്പയിനിലൂടെയാണ് എമിറേറ്റ്‌സ് റെഡ് ക്രെസന്റുമായി ചേര്‍ന്ന് ലുലു ഗ്രൂപ്പ് വിദ്യാഭ്യാസ സഹായം ലഭ്യമാക്കുക. ലുലുവില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പദ്ധതിയിലേക്ക് രണ്ട് ദിര്‍ഹം സംഭാവനയായി നല്‍കാം.

ഇത്തരത്തില്‍ സ്വരൂപിക്കുന്ന പണം നിര്‍ധനവിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ അബുദാബി യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പ്രൊഫ. വഖാര്‍ അഹമ്മദ്, ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപവാല, എമിറേറ്റ്‌സ് റെഡ്ക്രസന്റ് സപ്പോര്‍ട്ട് സര്‍വീസ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മുഹമ്മദ് യൂസഫ് അല്‍ ഫാഹിം എന്നിവര്‍ ഒപ്പുവെച്ചു.

സാമൂഹിക പങ്കാളിത്തമെന്ന യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ആശയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് അബുദാബി യൂണിവേഴ്‌സിറ്റി പിന്തുടരുന്നതെന്ന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അലി സായിദ് ബിന്‍ ഹര്‍മാല്‍ അല്‍ ദാഹിരി പറഞ്ഞു. ഇതിലൂടെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം ലഭ്യമാക്കാന്‍ കഴിയുമെന്നും ലുലു, റെഡ്ക്രസന്റ് പങ്കാളിത്തത്തിന് നന്ദിയറിയിക്കുന്നതായും കഴിയുമെന്നും ലുലു, റെഡ്ക്രസന്റെ പങ്കാളിത്തത്തിന് നന്ദിയറിയിക്കുന്നതായും
അദ്ദേഹം വ്യക്തമാക്കി.

ഇരു പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് റംസാന്‍ മാസത്തില്‍ ഇത്തരമൊരു പുണ്യപ്രവൃത്തിക്ക് തുടക്കം കുറിക്കാനായതില്‍ അഭിമാനമുണ്ടെന്ന് സൈഫി രൂപവാല അറിയിച്ചു. സാമൂഹിക പങ്കാളിത്തിലൂടെ വലിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഇത്തരത്തില്‍ കണ്ടെത്തുന്നതെന്ന് റെഡ്ക്രസന്റ് സെക്രട്ടറി ജനറല്‍ ഡോ.മു ഹമ്മദ് അതീഖ് അല്‍ ഫലാഹി അഭിപ്രായപ്പെട്ടു.

ലുലുവില്‍ റംസാന്‍ കിറ്റുകള്‍ ഒരുങ്ങി. റംസാന്‍ ഷോപ്പിങ് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ലുലു
ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ റംസാന്‍ കിറ്റ് പദ്ധതിക്ക് തുടക്കമായി. ആവശ്യസാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 120, 85 ദിര്‍ഹത്തിന്റെ കിറ്റുകളാണ് പുറത്തിറക്കിയത്. അരി, പാല്‍പ്പൊടി, എണ്ണ തുടങ്ങിയ ഉത്പന്നങ്ങളെല്ലാം
വിപണി വിലയിലും കുറച്ചാണ് കിറ്റില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തിയും ഓണ്‍ലൈനായും കിറ്റ് വാങ്ങാം.

റംസാന്‍ മാസം ഗാര്‍ഹിക ഭക്ഷ്യയുത്പന്നങ്ങളുടെ ലഭ്യത കുറഞ്ഞവിലയ്ക്ക് ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ലുലുഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി പറഞ്ഞു. റംസാനിലെ ഇളവുകള്‍ ലഭ്യമാക്കാന്‍ 40 ദശലക്ഷം ദിര്‍ഹമാണ് വകയിരുത്തിയിട്ടുള്ളത്. 30,000 ത്തിലേറെ ഉത്പന്നങ്ങള്‍ ഇതിലുള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

 

TAGS: Lulu Group |