സൗദിയ ഡൊമസ്റ്റിക് ഫ്‌ളൈറ്റുകൾ റിയാദ് ടെർമിനൽ 5 ലേക്ക് മാറ്റി

Posted on: August 21, 2016

RiyadhTerminal-5-Big

റിയാദ് : സൗദി അറേബ്യൻ എയർലൈൻസിന്റെ ആഭ്യന്തര വിമാനസർവീസുകൾ റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 5 ലേക്ക് മാറ്റി. ഞായറാഴ്ച അർധരാത്രി മുതൽ ആഭ്യന്തര ഫ്‌ളൈറ്റുകൾ ഇവിടെ നിന്നും സർവീസ് ആരംഭിക്കും. അർധരാത്രി 12.10 ന് റിയാദിൽ നിന്ന് അബയിലേക്കുള്ള (ഫ്‌ളൈറ്റ് നമ്പർ 1677) ടെർമിനൽ 5 ൽ നിന്ന് പുറപ്പെടും. ജിദ്ദയിൽ നിന്നും റിയാദിലേക്കുള്ള (ഫ്‌ളൈറ്റ് നമ്പർ 1052) അർധരാത്രി 12.25 ന് ടെർമിനൽ 5 ൽ ലാൻഡ് ചെയ്യും.

30 ഇക്‌ണോമി ക്ലാസും 6 ബിസിനസ്‌ക്ലാസും ഉൾപ്പടെ 36 ചെക്കിൻ കൗണ്ടറുകൾ ടെർമിനൽ 5 ൽ സജീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ 10 സെൽഫ് സർവീസ് മെഷീനുകളും ഇവിടെയുണ്ട്. 106,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പുതിയ ടെർമിനലിൽ 16 ഗേറ്റുകളാണുള്ളത്.

666 ഡിപ്പാർച്ചറുകളും 683 അറൈവലുകളും ഉൾപ്പടെ ആദ്യ ആഴ്ചയിൽ 1349 ഫ്‌ളൈറ്റുകൾ പുതിയ ടെർമിനലിൽ നിന്നും ഓപറേറ്റ് ചെയ്യുമെന്ന് സൗദിയ ഡെപ്യൂട്ടി സിഇഒ മുഹമ്മദ് അലി അൽ ബക്രി പറഞ്ഞു.