ഒമാൻ എയർ, സൗദിയയുമായി കോഡ്‌ഷെയറിംഗ് കരാർ

Posted on: August 5, 2016

Oman-Air-Boeing-787-Dreamliമസ്‌ക്കറ്റ് : സൗദി അറേബ്യൻ എയർലൈൻസുമായി ഒമാൻ എയർ കോഡ്‌ഷെയറിംഗ് എഗ്രിമെന്റ് ഒപ്പുവെച്ചു. കോഡ്‌ഷെയറിംഗ് നിലവിൽ വന്നതോടെ യാത്രക്കാർക്ക് ഇരു കമ്പനികളുടെയും ദേശീയ-അന്തർദേശീയ നെറ്റ്‌വർക്കിൽ സൗകര്യപ്രദമായ ഫ്‌ളൈറ്റ് തെരഞ്ഞെടുക്കാനാകും.

ഒമാൻ എയർ മസക്കറ്റിൽ നിന്നും റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് പ്രതിദിനം രണ്ട് ഫ്‌ളൈറ്റുകളും മദീനയിലേക്ക് ഒരു ഫ്‌ളൈറ്റും സർവീസ് നടത്തുന്നുണ്ട്. ജിദ്ദയിലേക്ക് ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. സൗദിയ റിയാദ്, ജിദ്ദ, മദീന, എന്നിവിടങ്ങളിൽ നിന്ന് മസ്‌ക്കറ്റിലേക്ക് പ്രതിദിന സർവീസ് നടത്തിവരുന്നു. എയർബസ് എ-320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.