ഹജ്ജ് സർവീസ് : സൗദി അറേബ്യൻ എയർലൈൻസിനും ഫ്‌ളൈനാസിനും അനുമതി

Posted on: February 12, 2020

കോഴിക്കോട് : കേരളത്തിൽ നിന്ന് ഇത്തവണ ഹജ്ജ് സർവീസ് നടത്തുന്നതിന് സൗദി അറേബ്യൻ എയർലൈൻസിനും ഫ്‌ളൈനാസിനും അനുമതി ലഭിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് സൗദിയയും കൊച്ചിയിൽ നിന്ന് ഫ്‌ളൈനാസും സർവീസ് നടത്തും.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്ന് 10,834 പേർക്കാണ് നിലവിൽ ഹജ്ജിന് അവസരം ലഭിച്ചത്. ഇതിൽ 8733 പേർ കോഴിക്കോട് വിമാനത്താവളം വഴിയും 2101 പേർ കൊച്ചി വിനാനത്താവളം വഴിയുമാണ് ഹജ്ജിന് പോകുന്നത്. ഇവർക്കു പുറമെ ലക്ഷദ്വീപ് മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവരും കേരളത്തിലെത്തിയാണ് വിമാനം കയറുന്നത്.