ഫ്‌ളൈനാസ് പത്താം വാർഷികം ആഘോഷിച്ചു

Posted on: February 25, 2017

റിയാദ് : സൗദി അറേബ്യയിലെ ലോകോസ്റ്റ് എയർലൈനായ ഫ്‌ളൈനാസ് പത്താം വാർഷികം ആഘോഷിച്ചു. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ വിപുലമായ പരിപാടികളോടെ ആഘോഷങ്ങൾ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് സൗജന്യ ട്രാവൽ വൗച്ചറുകൾ വിതരണം ചെയ്തു.

പത്താം വാർഷികത്തോടനുബന്ധിച്ച് ആഭ്യന്തര സർവീസുകളിൽ 100 സൗദി റിയാലിന്റെ പ്രമോഷണൽ ഓഫർ പ്രഖ്യാപിച്ചു. 2017 മാർച്ച് ഒന്നു മുതൽ മെയ് 31 വരെയാണ് യാത്രാകാലാവധി. ഫ്‌ളൈനാസ് 30 എയർക്രാഫ്റ്റുകൾ ഉപയോഗിച്ച് 34 റൂട്ടുകളിൽ പ്രതിവാരം 1,100 ഫ്‌ളൈറ്റുകളാണ് ഓപറേറ്റ് ചെയ്യുന്നത്.