അപ്പോളോ ടയേഴ്‌സിന് 16,096 കോടി വിറ്റുവരവ്

Posted on: May 20, 2020

ന്യൂഡൽഹി : അപ്പോളോ ടയേഴ്‌സിന് 2019-20 സാമ്പത്തിക വർഷം 16,096 കോടി വിറ്റുവരവ്. മുൻവർഷം ഇതേകാലയളവിൽ 17,273 കോടി രൂപയായിരുന്നു വിറ്റുവരവ്. പ്രവർത്തനലാഭം 1962 കോടി. അറ്റാദായം 476 കോടി രൂപ.

നാലാം ക്വാർട്ടറിൽ (2020 ജനുവരി – മാർച്ച്) 3,551 കോടി രൂപ വിറ്റുവരവും 473 കോടി പ്രവർത്തനലാഭവും 78 കോടി രൂപ അറ്റാദായാവും നേടി. മുൻവർഷം നാലാം ക്വാർട്ടറിൽ വിറ്റുവരവ് 4,176 കോടിയായിരുന്നു.