അപ്പോളോ ടയേഴ്‌സിന് 427 കോടി രൂപയുടെ അറ്റാദായം

Posted on: May 11, 2023

കൊച്ചി : പ്രമുഖ ടയര്‍ നിര്‍മാതാക്കളായ അപ്പോളോ ടയേഴ്‌സിന് മാര്‍ച്ച് 31ന് അവസാനിച്ച നാലാം ക്വാര്‍ട്ടറില്‍ 427 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് നാലിരട്ടിയാണ് (2768) വര്‍ധന. 113 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ലാഭം. പ്രവര്‍ത്തന വരുമാനം 12 ശതമാനം ഉയര്‍ന്ന് 6,247 കോടി രൂപയായി. മുന്‍വര്‍ഷം 5,587,3 കോടി രൂപയായിരുന്നു. നാലാം ക്വാര്‍ട്ടറില്‍ മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 5,615 കോടിയില്‍ നിന്ന് 6,264കോടി രൂപയിലെത്തി.

നികുതിക്കും പലിശയ്ക്കും മുന്‍പുള്ള വരുമാനം 626 കോടി രൂപയില്‍ നിന്ന് 59 ശതമാനം വര്‍ധിച്ച് 9,99 കോടി രൂപയായി. ഏഷ്യ പസഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നീ മേഖലകളിലെ വില്പ്പന 10 ശതമാനം വര്‍ധനയോടെ 4,443 കോടി രൂപയായി. യൂറോപ്പ് വിപണിയില്‍ വില്പ്പന 9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,839 കോടി രൂപയുമായി. ഓഹരിയൊന്നിന് നാലു രൂപ ഡിവിഡന്‍ഡും ഡയറക്റ്റ്ര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. കൂടാതെ കമ്പനിയുടെ അമ്പതാം ജനറല്‍ മീറ്റിങ്ങിനോട് അനുബന്ധിച്ച് 0.50 ശതമാനം പ്രത്യേക ഡിവിഡന്‍ഡിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

TAGS: Apollo Tyres |