അപ്പോളോ ടയേഴ്‌സ് തായ്‌ലൻഡിൽ ട്രക്ക് ടയർ സെന്റർ തുറന്നു

Posted on: August 25, 2019

ന്യൂഡൽഹി : അപ്പോളോ ടയേഴ്‌സ് തായ്‌ലൻഡിൽ ട്രക്ക് ടയർ സെന്റർ തുറന്നു. സോംഗ്‌ല പ്രൊവിൻസിലെ ഹാറ്റ്‌യി ജില്ലയിൽ ടെൻടെൻ ഓട്ടോ ടയേഴ്‌സുമായി ചേർന്നാണ് ട്രക് ടയർ സോൺ ആരംഭിച്ചിട്ടുള്ളത്. ട്രക് ടയർ സർവീസിംഗിൽ 30 വർഷത്തെ പരിചയസമ്പത്തുള്ള സ്ഥാപനമാണ് ടെൻടെൻ.

ബാർ ബെൻഡർ മെഷീൻ, വീൽ അലൈൻമെന്റ് മെഷീൻ, ഓട്ടോമാറ്റിക് ടയർ ചേഞ്ചർ, വീൽ ബാലൻസിംഗ് മെഷീൻ തുടങ്ങിയ ആധുനിക ഉപകരണങ്ങൾ അപ്പോളോ ടയേഴ്‌സ് പുതിയ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. അപ്പോളോയുടെ ട്രക് – ബസ് റേഡിയൽ ടയറുകളുടെ 17 വേരിയന്റുകൾ വിപണിയിൽ ലഭ്യമാണ്. തായ്‌ലൻഡ് വിപണിയിൽ 2013 മുതൽ അപ്പോളോ ടയേഴ്‌സിന് സാന്നിധ്യമുണ്ട്.

അപ്പോളോ ടയേഴ്‌സ് പ്രസിഡന്റ് (ഏഷ്യ-പസഫിക്,മിഡിൽഈസ്റ്റ് ആൻഡ് ആഫ്രിക്ക) സതീഷ് ശർമ്മ, അപ്പോളോ ടയേഴ്‌സ് തായലൻഡ് ജനറൽമാനേജർ വിസിറ്റ് നിസു, ശുബ്രോ ഘോഷ് (ഗ്രൂപ്പ് ഹെഡ്, ഏഷ്യ-പസഫിക്, മിഡിൽഈസ്റ്റ് ആൻഡ് ആഫ്രിക്ക), ടെൻടെൻ ഓട്ടോ ടയേഴ്‌സ് മാനേജിംഗ് ഡയറക്ടർ സരുൺ ടിരാനാർട്ട്‌വാനിച്, നാചായ ടിരാനാർട്ട്‌വാനിച് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

TAGS: Apollo Tyres |