അപ്പോളോ ടയേഴ്‌സ് സൗദി അറേബ്യയിലേക്ക്

Posted on: December 8, 2019

റിയാദ് : അപ്പോളോ ടയേഴ്‌സ് സൗദി അറേബ്യൻ വിപണിയിൽ പ്രവേശിച്ചു. അൽ – ജോമയ്യ ടയേഴ്‌സ് കമ്പനിയാണ് സൗദിയിലെ എക്‌സ്‌ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടർ.

അതിവേഗം വളരുന്ന ട്രക്ക് -ബസ് റേഡിയൽ, പാസഞ്ചർ കാർ ടയർ വിപണിയിൽ പ്രവേശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അപ്പോളോ ടയേഴ്‌സ് ഗ്രൂപ്പ് ഹെഡ് (ആസിയാൻ, മിഡിൽഈസ്റ്റ് ആൻഡ് ആഫ്രിക്ക) ശുഭ്രോ ഘോഷ് പറഞ്ഞു.

സൗദിയിലെ റീപ്ലേസ് മെന്റ് വിപണിക്ക് അനുയോജ്യമായ ഉത്പന്നങ്ങളും സെയിൽസ് – സർവീസ് പ്രഫഷണലുകളും സജ്ജമാണ്. പ്രതിവർഷം 8 ലക്ഷം ടയറുകളാണ് ലക്ഷ്യമിടുന്നത്. അഞ്ച് വർഷത്തെ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.