2015 ൽ 21 കമ്പനികൾ 13,600 കോടി സമാഹരിച്ചു

Posted on: December 26, 2015

 

IPO-Logo-Big

മുംബൈ : നടപ്പുവർഷം ദലാൽ സ്ട്രീറ്റിൽ നിന്ന് 21 കമ്പനികൾ 13,600 കോടി രൂപ ഇനീഷ്യൽ പബ്ലിക് ഓഫറിലൂടെ സമാഹരിച്ചു. അഞ്ച് വർഷത്തിനിടെ സമാഹിരിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

ഇൻഡിഗോ (3,017 കോടി), കോഫി ഡേ (1,150 കോടി), ആൽകെം ലാബ് (1,350 കോടി), ഇനോക്‌സ് വിൻഡ് (1,020 കോടി) എന്നിവയാണ് 2015 ൽ പബ്ലിക് ഇഷ്യു നടത്തിയ പ്രമുഖ കമ്പനികൾ. 2016 ൽ 32 ഇഷ്യുകളിലൂടെ 14,260 കോടി രൂപ സമാഹരിക്കപ്പെടുമെന്നാണ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാരുടെ വിലയിരുത്തൽ