ഇന്‍ഡിഗോയുടെ മാതൃകമ്പനി ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ വിപണി മൂല്യം ഒരു ലക്ഷം കോടി

Posted on: June 30, 2023

ന്യൂഡല്‍ഹി : രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസായ ഇന്‍ഡിഗോയുടെ മാതൃകമ്പനി ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയെന്ന റെക്കോര്‍ഡ് പിന്നിട്ടു. ആദ്യമായാണ് ഒരു വ്യോമയാന കമ്പനിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി കടക്കുന്നത്.

ബുധനാഴ്ച ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനിയുടെ ഓഹരിവില 3.55 ശതമാനം ഉയര്‍ന്ന് 2,619.85 രൂപയിലെത്തി. വ്യാപാരത്തിനിടെ 4.12 ശതമാനം വര്‍ധിച്ച് 52 ആഴ്ചയ്ക്കിടയിലെ ഉയര്‍ന്ന നിലവാരമായ 2,634.25 രൂപയില്‍ തൊടുകയും ചെയ്തു. ഇതോടെ വിപണി മൂല്യം 1,01,007.56 കോടി രൂപയില്‍ എത്തി.