ഐനോക്‌സ് വിന്‍ഡ് ഇന്ത്യയിലെ ആദ്യത്തെ 3.3 മെഗാവാട്ട് വിന്‍ഡ് ടര്‍ബൈന്‍ കമ്മീഷന്‍ ചെയ്തു

Posted on: September 29, 2022

കൊച്ചി : ഇന്ത്യയിലെ മുന്‍നിര വിന്‍ഡ് എനര്‍ജി സേവന ദാതാക്കളായ ഐനോക്‌സ് വിന്‍ഡ് രാജ്യത്തെ ആദ്യത്തെ അത്യന്താധുനിക 3.3 മെഗാവാട്ട് വിന്‍ഡ് ടര്‍ബൈന്‍ ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലെ റാന്‍പര്‍ദ ഗ്രാമത്തില്‍ പ്രവര്‍ത്തനം തുടങ്ങി.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായി പട്ടേല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഐനോക്‌സ് ജിഎഫ്എല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ -ശ്രീ. ദേവാന്‍ഷ് ജെയിന്‍, ഐനോക്‌സ് വിന്‍ഡ് സിഇഒ ശ്രീ. കൈലാഷ് താരാചന്ദാനി തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

TAGS: Inox Wind |