വി. ജി. സിദ്ധാർത്ഥയ്ക്ക് കുടിശികയില്ലെന്ന് ടാറ്റാ കാപ്പിറ്റൽ

Posted on: August 4, 2019

മുംബൈ : കഫേ കോഫീ ഡേ സ്ഥാപകൻ വി. ജി. സിദ്ധാർത്ഥ കടം തിരിച്ചടക്കാനില്ലെന്ന് ടാറ്റാ കാപ്പിറ്റൽ. 2017 – 18 ൽ 165 കോടി രൂപ വായ്പ നൽകിയിരുന്നു. ഈ തുക 2019 മാർച്ചിൽ തിരിച്ചടച്ചതായി ടാറ്റാ കാപ്പിറ്റൽ വ്യക്തമാക്കി.

കഫേ കോഫീ ഡേ ശൃംഖലയ്ക്ക് 2019 മാർച്ചിൽ 5,200 കോടി രൂപയുടെ സാമ്പത്തിക ബാധ്യതകളുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനു പുറമെ ഗ്രൂപ്പിലെ ലിസ്റ്റ് ചെയ്യാത്ത കമ്പനികൾക്ക് വേറെയും ബാധ്യതകളുണ്ട്. കഫേ കോഫീ ഡേയിൽ പ്രമോട്ടർ എന്ന നിലയിൽ സിദ്ധാർത്ഥയ്ക്കുള്ള ഓഹരികളുടെ 75 ശതമാനവും പണയപ്പെടുത്തി വായ്പ വാങ്ങിയിരുന്നു.