വിമന്‍ ഫോര്‍ സ്റ്റാര്‍ട്ടപ് പരിശീലന കളരിക്കു തുടക്കം

Posted on: January 11, 2023

കൊച്ചി : കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നടത്തുന്ന വിമന്‍ ഫോര്‍ സ്റ്റാര്‍ട്ടപ് പരിശീലന കളരിക്കുതുടക്കം. വനിതാ സംരംഭകര്‍ക്കു വ്യവസായ ലോകവുമായി ഇടപെടാനും ആശയവിനിമയം നടത്താനും സഹായകരമാകുന്ന സെക്ഷനുകളാണ് ദ്വിദിന പരിശീലന കളരിയില്‍ നടക്കുന്നത്.

കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സില്‍ നടത്തുന്ന പരിപാടിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് ഇന്ത്യയുടെ മേധാവി ആസ്ഥ ഗ്രോവര്‍, ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷലിസ്റ്റ് ഖുശ്ബു വര്‍മ, സാമൂഹിക സംരംഭക ലക്ഷ്മി മേനോന്‍, ടീം വണ്‍ മേധാവി വിനോദിനി സുകുമാര്‍, പ്രോഹബ് പ്രോസസ് മാനേജ്‌മെന് സിഇഒ കെ. ശ്രീദേവി, ഗ്രീന്‍ പെപ്പര്‍ സിഇഒ കൃഷ്ണ കുമാര്‍, നിക്ഷേപകന്‍ ശേഷാദ്രിനാഥന്‍ കൃഷ്ണന്‍ തുടങ്ങിയവരാണു പങ്കെടുക്കുന്നത്.