ഫര്‍ണിച്ചര്‍ എക്‌സ്‌പോ ഫിക്‌സ് 2024 : മെയ് 4 മുതല്‍ 6 വരെ

Posted on: April 30, 2024

കൊച്ചി : ഫര്‍ണിച്ചര്‍ മാനുഫാക്ചറോഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫ്യുമ്മ) സംഘടിപ്പിക്കുന്ന ഫര്‍ണിച്ചര്‍ എക്‌സ്‌പോ ഫിക്‌സ് 2024 അങ്കമാലി അക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ മെയ് നാലുമുതല്‍ ആറുവരെ നടക്കും.

സംസ്ഥാനത്തെ 70 ശതമാനം വരുന്ന അസംഘടിത മേഖലയിലെ ഫര്‍ണിച്ചര്‍ നിര്‍മാതാക്കളുടെ ഉത്പ്പന്നങ്ങള്‍ ഫ്യുമ്മയുടെ കീഴില്‍ ബ്രാന്‍ഡ് ചെയ്ത് അന്താരാഷ്ട്രതലത്തില്‍ വിപണി കണ്ടെത്തുകയാണ് എക്‌സ്‌പോയുടെലക്ഷ്യമെന്ന് ഫ്യുമ്മ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടില്‍ പറഞ്ഞു.

മുന്നൂറിലേറെ പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡുകള്‍ മേളയില്‍ പങ്കെടുക്കും. 150ലേറെ സ്റ്റാളുകളിലായി ഫര്‍ണിച്ചര്‍ വിപനിയിലെ ആഗോള ട്രെന്‍ഡുകള്‍, നൂതന ഉത്പ്പന്നങ്ങള്‍, പുതിയ ഡിസൈനുകള്‍ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.