സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പരിധി സര്‍ക്കാര്‍ 3 കോടി രൂപയായി ഉയര്‍ത്തി

Posted on: June 1, 2023

തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ (കെഎസ്എം) റജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നു സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി 3 കോടി രൂപയായി വര്‍ധിപ്പിച്ചു. നേരത്തെ ഇത് ഒരു കോടി രൂപയായിരുന്നു.

ഇതുവരെഐടി മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രം ലഭ്യമായിരുന്ന ആനുകൂല്യം ഇനിഐടി ഇതര മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലഭ്യമാകും.

പരിധി വര്‍ധിപ്പിക്കുന്നതിലൂടെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള നൂതന സാങ്കേതിക ഉല്‍പന്നങ്ങളും സേവനങ്ങളും എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഉപയോഗിക്കാനാകും. കൃഷി, തദ്ദേശസ്വയംഭരണം, ആരോഗ്യം, ടൂറിസം തുടങ്ങി സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള 49 വകുപ്പുകള്‍ക്കും ആയിരത്തിലധികം ഉപസ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇതുവഴി
സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാകും.