ദുബായ് ജൈടെക്‌സ് എക്‌സ്‌പോയില്‍

Posted on: October 17, 2023

തിരുവനന്തപുരം : ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്‌സ് എക്‌സ്‌പോയില്‍ തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള 50 സ്റ്റാര്‍ട്ടപ്പുകള്‍. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററി
ല്‍ ഇന്നലെ ആരംഭിച്ച നാല് ദിവസത്തെ ജെടെക്‌സ് നോര്‍ത്ത് സ്റ്റാര്‍ എന്ന സ്റ്റാര്‍ട്ടപ്പ് പരിപാടിയിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നത്.

ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനും വാണിജ്യ-നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജൈടെക്‌സ് നോര്‍ത്ത് സ്റ്റാര്‍
അവസരമൊരുക്കും. ജൈടെക്‌സിന്റെ ചരിത്രത്തിലാദ്യമായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ഇത്രയധികം കമ്പനികള്‍ ഈ മേളയില്‍ പങ്കെടുക്കുന്നതെന്നതും ശ്രദ്ധേയം. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുക
ള്‍ക്ക് വാണിജ്യ-നിക്ഷേപ അവസരങ്ങള്‍ നേടുന്നതിന് പുറമെ സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും ജൈടെക്‌സിലുടെ സാധിക്കുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സ്വന്തം ഉത്പ
ന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഗള്‍ഫിലെ നിക്ഷേപകരുമായി ബന്ധമുറപ്പിക്കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവര സാങ്കേതികവിദ്യ, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഒഫ് തിംഗ്‌സ്, സോഫ്‌റ്റ്വെയര്‍, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ മേഖകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളാണ് ജൈടെക്‌സില്‍ കേരളത്തില്‍ നിന്നും പങ്കെടുക്കുന്നത്. ആഗോളതലത്തിലെ വിപുലമായ സാങ്കേതിക ഉല്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ജൈടെക്‌സിലൂടെ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ്- നിക്ഷേപക സാധ്യതകള്‍ തുറക്കാനുള്ള അവസരം ലഭിക്കും.

ജൈടെക്‌സ് നോര്‍ത്ത് സ്റ്റാറിന്റെ ഭാഗമായി നടക്കുന്ന സുപ്പര്‍നോവ ചലഞ്ചിലും കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നുണ്ട്. സംരംഭകര്‍ക്ക് നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുന്ന സൂപ്പര്‍നോവ ചലഞ്ചിന്റെ സെമി ഫൈനലിലേക്ക് കേരളത്തില്‍ നിന്നുള്ള 8 സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കപ്പെ
ട്ടിരുന്നു. ജെന്‍ റോബോട്ടിക്‌സ്, ബ്രെയിന്‍വയേര്‍ഡ്, ഹൈപ്പര്‍ക്വാഷ്യന്റ്, അകുട്രോ ടെക്‌നോളജീസ് പ്രൈവറ്റ്‌ലിമിറ്റഡ്, ഐറോവ്, നോവല്‍ സസ്റ്റെബിലിറ്റി, ടുട്ടി ഫ്രൂട്ടി, ഇസ്‌ട്രോടെക് എന്നീ സ്റ്റാര്‍ട്ടപ്പുക
ളാണ് സൂപ്പര്‍നോവ ചലഞ്ചിന്റെ സെമി ഫൈനലിലേക്ക് എത്തിയത്.