സ്റ്റാര്‍ട്ടപ് മിഷന്റെ ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടി നാളെ മുതല്‍ 18 വരെ

Posted on: November 15, 2023

തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടി നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ് ഉച്ചകോടി എന്ന പ്രത്യേകതയോടെ അടിമലത്തുറ ബീച്ചിലെ വേദിയില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ-ഹൗസിംഗ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടി സ്വാള്‍ ടിങ്കു ബി അധ്യക്ഷത വഹിക്കും.

3 ദിവസമായി നടക്കുന്ന ഉച്ചകോടിയില്‍ 15000 പ്രതിനിധികള്‍ പങ്കെടുക്കും. റോബട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, ലൈഫ് സയന്‍സ്, അഗ്രിടെക്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള അത്യാധുനിക ഉത്പന്നങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.

വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള സംസ്ഥാനത്തിന്റെ പരിവര്‍ത്തനത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിം നിര്‍ണായക പങ്ക് വഹിക്കുന്ന അവസരത്തില്‍ നടക്കുന്നതിനാല്‍ ഹഡില്‍ ഗ്ലോബലിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നുവെന്ന് അനൂപ് അംബിക പറഞ്ഞു.