എമേര്‍ജ് 50 മികവിന്റെ പട്ടികയില്‍ 4 കേരള സ്റ്റാര്‍ട്ടപ്പുകള്‍

Posted on: December 7, 2023

കൊച്ചി : നാസ്‌കോമിന്റെ 2023 ലെ എമേര്‍ജ് 50′ മികവിന്റെ പട്ടികയില്‍ ഇടം നേടി കേരള സ്റ്റാര്‍ട്ടപ് മിഷനിലെ 4 സ്റ്റാര്‍ട്ടപ്പുകള്‍. ‘ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളായ ഇന്‍ടോട്ട് ടെക്‌നോളജീസ്, സലേജ് ഇന്നവേഷന്‍സ്, പ്രൊഫേസ് ടെക്‌നോളജീസ്, സസ്‌കാന്‍ മെഡ്‌ടെക് എന്നിവയാണ് നാസ്‌കോം പട്ടികയില്‍ ഇടം പിടിച്ചത്.

ഡിജിറ്റല്‍ റേഡിയോ സംപ്രേഷണത്തിലെ പിഴവുകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്ന ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ റിസീവറാണ് ഇന്‍ടോട്ട് ടെക്‌നോളജീസിന്റെ ഉത്പന്നമെന്ന് എംഡിയും സിഇഒയുമായ രജിത് നായര്‍ പറഞ്ഞു. ഡോണ്‍ നിരീക്ഷണത്തിലൂടെ വളപ്രയോഗം, രോഗബാധ എന്നിവ മനസ്സിലാക്കാനും പരിഹാരം ഡോണ്‍ വഴിതന്നെ നടത്തി കൃഷി പരിപാലനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഫ്യൂസലേജ് ഇന്നവേഷനുള്ളത്, 2020 ല്‍ ദേവന്‍ ചന്ദ്രശേഖരനും ദേവിക ചന്ദ്രശേഖരനും ചേര്‍ന്നാണു കമ്പനി ആരംഭിച്ചത്. സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനുള്ള വെബ് ആപ്ലിക്കേഷനാണ് പാഫേസ്.

ടി.ആര്‍.വൈശാഖ്, ലക്ഷ്മി ദാസ് എന്നിവരാണ് സ്ഥാപകര്‍. വായിലെ അര്‍ബുദം കണ്ടത്തുന്നതിനുള്ള സ്‌കാനിങ് ഉപകരണമാണു സസ്‌കാന്‍ മെഡ്‌ടെക്കിന്റെ ഓറല്‍ സ്‌കാന്‍. കൃത്യതയോടെ ബയോപ്‌സി ചെയ്യാനും സാധിക്കുമെന്നു സ്ഥാപകരായ ഡോ. സുഭാഷ് നാരായണനും ഉഷ സുഭാഷും പറഞ്ഞു.