മലയാളി സ്റ്റാര്‍ട്ടപ്പിന് ഗൂഗിള്‍ പ്ലേ ഒരുക്കുന്ന പ്ലേ ടൈം കോണ്‍ഫറന്‍സില്‍ ക്ഷണം

Posted on: December 12, 2023

കൊച്ചി : സിംഗപ്പൂരില്‍ ഇന്ന് ആരംഭിക്കുന്ന വിഖ്യാതമായ ഗൂഗിള്‍ പ്ലേ ടൈം കോണ്‍ഫറന്‍സില്‍ പ്രഭാഷകരുടെ പട്ടികയില്‍ ഇടം നേടി മലയാളി സ്റ്റാര്‍ട്ടപ് സ്ഥാപകന്‍.

കൊച്ചി ആസ്ഥാനമായ റിയാഫൈ ടെക്നോളജീസ് സ്ഥാപക ചീഫ്എക്സിക്യൂട്ടീവ് ഓഫിസര്‍
ജോണ്‍ മാത്യുവിനാണു ക്ഷണം. ജനറേറ്റീവ് എഐ മൊബൈല്‍ ആപ്പുകളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ് അദ്ദേഹം പ്രഭാഷണം നടത്തുക. ഗൂഗിള്‍ പ്ലേ ഒരുക്കുന്ന ഏറ്റവും വലിയ വാര്‍ഷിക സമ്മേളനമാണു പ്ലേ ടൈം.

ഗുഗിളിന്റെ പ്രമുഖ ആപ്, ഗെയിംഡവലപ്പര്‍മാരില്‍ നിന്നു തിരഞെഞ്ഞെടുക്കപ്പെടുന്ന ഏതാനും പേര്‍ക്കാണു സമ്മേളനത്തിലേക്കു ക്ഷണം. ജോണിനു പുറമേ, ജോസഫ് ബാബു, നീരജ് മനോഹരന്‍, കെ.വി.ശ്രീനാഥ്, ബെന്നി സേവ്യര്‍, ബിനോയ് ജോസഫ് എന്നിവരാണു റിയാഫൈ സ്ഥാപകര്‍.