ഫ്‌ലെക്‌സിക്ലൗഡില്‍ കോടികളുടെ നിക്ഷേപവുമായി ഉഷോദയ എന്റര്‍പ്രൈസസ

Posted on: April 23, 2024


കൊച്ചി : ഇ- കൊമേഴ്‌സ്, ഇതര ഡിജിറ്റല്‍ ബിസിനസുകള്‍ക്കു ഹോസ്റ്റിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്ന മലയാളി സ്റ്റാര്‍ട്ടപ് കമ്പനിയായ ഫ്‌ലെക്‌സിക്ലൗഡില്‍ കോടികളുടെ നിക്ഷേപവുമായി ഉഷോദയ എന്റര്‍പ്രൈസസ്. മീഡിയ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖരായ രാമോജി ഗ്രൂപ്പിന്റെ മാതൃ കമ്പനിയാണു ഹൈദരാബാദ് ആസ്ഥാനമായ ഉഷോദയ.

ഫ്‌ലെക്‌സിക്ലൗഡിന്റെ അടിത്തറ വികസിപ്പിക്കുന്നതിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും തുക ചെലവിടും. ബഹുരാഷ്ട്ര കമ്പനികള്‍ മുതല്‍ വ്‌ലോഗര്‍മാര്‍ വരെ 13 രാജ്യങ്ങളിലായി 2200 ഉപയോക്താക്കളാണു ഫ്‌ലെക്‌സിക്ലൗഡിനുള്ളത്. കൊച്ചി കേന്ദ്രമാക്കി 2020 ല്‍ സ്റ്റാര്‍ട്ടപ് കമ്പനിയായി മാറിയ ഫ്‌ലെക്‌സികൗഡിന്റെ സ്ഥാപകര്‍ വിനോദ് ചാക്കോയും അനൂജ ബഷീറുമാണ്.