മിസ്റ്റിയോ സ്റ്റാര്‍ട്ടപ്പിന് ഇന്‍-സ്‌പേയ്‌സിന്റെ സീഡ് ഫണ്ടിംഗ്

Posted on: November 14, 2023


ന്യൂഡല്‍ഹി : തിരുവനന്തപുരം കേന്ദ്രമായ മിസ്റ്റിയോ (mistEO) എന്ന സ്റ്റാര്‍ട്ടപ്പിന് ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട ‘ഇന്‍-സ്‌പേയ്‌സിന്റെ സീഡ് ഫണ്ട് സ്‌കീമിന്റെ ഭാഗമായി ഫണ്ടിംഗ് ലഭിച്ചു. തുക വെളിപ്പെടുത്തിയിട്ടില്ല. ഡല്‍ഹിയിലുള്ള ആംസ്എഐ എന്ന കമ്പനിക്കും സീഡ്ഫണ്ടിംഗ് ലഭിച്ചിട്ടുണ്ട്.

സീഡ് ഫണ്ടിംഗ് പദ്ധതിയിലേക്ക് ലഭിച്ച 62 അപേക്ഷകളില്‍ നിന്ന് 2 സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുത്തത്. കാലാവസ്ഥാ പ്രവചനം, മോഡലിംഗ് അടക്കമുള്ള മേഖലകളിലാണ് മിസ്റ്റിയോ പ്രവര്‍ത്തിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന കമ്പനിക്ക് ഒരു കോടി രൂപ വരെ ഒരു കമ്പനിക്ക് നല്‍കുമെന്നാണ് ഇന്‍-സ്‌പേസ് മുന്‍ പ് പ്രഖ്യാപിച്ചിരുന്നത്. ഉപഗ്രഹ ഡേറ്റ കമ്പനിയായ സാറ്റ്ഷവറിന്റെ മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ (സി) സാമുവല്‍ ജോണ്‍ ആണ് മിസ്റ്റിയോയുടെ സ്ഥാപകന്‍.

ബഹിരാകാശ രംഗത്തു സ്വകാര്യ പങ്കാളിത്തം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ സ്ഥാപനമാണ് ഇന്ത്യന്‍ നാഷനല്‍സ്‌പേസ് പ്രമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ അഥവാ ഇന്‍-സ്‌പേസ്.