പീപ്പിള്‍സ് അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്ക് : നവീകരിച്ച ശാഖ തുറന്നു

Posted on: April 30, 2024

കൊച്ചി : തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്കിന്റെ കതൃക്കടവിലെ നവീകരിച്ച ശാഖ ജിസിഡിഎ മുന്‍ ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. എടിഎം കൗണ്ടര്‍ ബാങ്ക് ചെയര്‍മാന്‍ ടി സി ഷിബുഉദ്ഘാടനം ചെയ്തു.

പൂര്‍ണമായും സൗരോര്‍ജത്തിലാണ് ശാഖാപ്രവര്‍ത്തനം. സൗരോര്‍ജപ്ലാന്റ് വൈസ് ചെയര്‍മാന്‍ ഡോ.ജന്‍ ആന്റണി ഉദ്ഘാടനംചെയ്തു. ബ്രാഞ്ചിലെ പ്രീമിയംഇടപാടുകാരായ ജോര്‍ജ്‌ഫെലിക്‌സ്, ഹേന ഫെലിക്‌സ്,ആനി ജോസ്, മുന്‍ അസി. ജനറല്‍ മാനേജര്‍ മേഴ്‌സി മാളിയേക്കല്‍ എന്നിവരെ ആദരിച്ചു. ബി.എസ് നന്ദനന്‍, ഗോകുല്‍ദാസ്, ഓമന – പൗലോസ്,അബ്ദുല്‍ റഹീം, വി വി ഭദ്രന്‍,കെ എന്‍ ദാസന്‍ എന്നിവര്‍ സംസാരിച്ചു.