കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു

Posted on: March 6, 2024

തിരുവനന്തപുരം : മെഡിക്കല്‍ രംഗത്തെ വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, കോര്‍പ്പറേറ്റുകള്‍, എന്നിവയെ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്എം) ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു. ബിഗ് ഡെമോ ഡേയുടെ പതിനൊന്നാം പതിപ്പിന്റെ ഭാഗമായി
14ന് നടക്കുന്ന വെര്‍ച്വല്‍ എക്‌സിബിഷനില്‍ 10 മെഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ച ഉത്പന്നങ്ങളും സൊല്യൂഷനുകളും പ്രദര്‍ശിപ്പിക്കും. രാവിലെ 10ന് ആരംഭിക്കുന്ന പ്രദര്‍ശനം വൈകിട്ട് 5 വരെയുണ്ടാകും.

ലൂക്ക ഹെല്‍ത്ത്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ക്ലിയോമെഡ് മെഡിക്കല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ആക് ഇന്നവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, പാന്‍ലിസ് നാനോടെക് ഇന്ത്യ പ്രൈവറ്റ്‌ലിമിറ്റഡ്, ഹെക്ക മെഡിക്കല്‍സ് ഇന്ത്യ പ്രവിമിറ്റഡ്, വേഫര്‍ചിപ്‌സ് ടെക്‌നോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഈവ്‌ലാബ്‌സ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ക്യൂരിയസ് ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പൈല്‍മാജിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, അല്‍ജിമേറ്റ് ഡെന്റല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന മെഡ്ക് സ്റ്റാര്‍ട്ടപ്പുകള്‍.

കേരളത്തിലെ മെഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യതയാണ് ബിഗ് ഡെമോ ഡേയുടെ പതിനൊന്നാം പതിപ്പിലുടെ തുറന്നു കിട്ടുക. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവയ്ക്ക് മുന്നില്‍ ആശയങ്ങള്‍ അ
വതരിപ്പിക്കാനുള്ള അവസരം ലഭിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ആശയങ്ങള്‍അവതരിപ്പിക്കുന്നതിനും ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള വേദി കൂടിയാണ് ബിഗ് ഡെമോ ഡേ.