കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് ബൂട്ട്ക്യാംപ്

Posted on: December 3, 2022

തിരുവനന്തപുരം: സംസ്ഥാനത്തെ സാസ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കെയര്‍സ്റ്റാക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് ബൂട്ട്ക്യാംപ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 10, 11 തിയതികളില്‍ ടെക്‌നോപാര്‍ക്കിലെ കെയര്‍സ്റ്റാക്ക് ഓഫിസിലാണ് ബൂട്ട് ക്യാംപടക്കുക.

ബൂട്ട്ക്യാംപിന് കെയര്‍സ്റ്റാക്കിന്റെ സ്ഥാപകരും മുന്‍നിര നേതാക്കളും നേതൃത്വം നല്‍കും. കേരളത്തിലേക്ക് കൂടുതല്‍ സാസ് സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടുവരാനും അതുവഴിപുതിയൊരു സംരംഭകത്വ അന്തരീക്ഷമുണ്ടാക്കാനും ക്യാംപിലൂടെ ലക്ഷ്യമിടുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാം.

പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക്ക്യാംപിന് ശേഷമുള്ള പരിശീലനവും ഓണ്‍ലൈന്‍ സേവനങ്ങളും കയര്‍സ്റ്റാക്ക് നല്‍കും. രജിസ്‌ട്രേഷനുള്ള അവസാന തിയതി ഡിസംബര്‍ 4 ആണ്. രജിസ്റ്റര്‍ ചെയ്യുന്നിന് https://bit.ly/SaaSBootcamp.