ഐഇഡിസികള്‍ക്ക് അപേക്ഷ ക്ഷണിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

Posted on: July 29, 2021

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇനൊവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്റ് സെന്ററുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഐഇഡിസികള്‍ വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംരംഭകത്വം വളര്‍ത്താനും നൂതനാശയങ്ങള്‍ ഉത്പന്നങ്ങളായി വികസിപ്പിച്ചെടുക്കാനും സാധിക്കും.

നിലവില്‍ കേരളത്തില്‍ 283 ഐഇഡിസികളാണുള്ളത്. ശൈശവദശയിലുള്ള സംരംഭങ്ങള്‍ക്ക് വിവിധ തരത്തിലുള്ള ധനസഹായവും കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ലഭിക്കും. ഇതിനു പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് നവ സാങ്കേതിക രംഗത്തെ അത്യാധുനിക പരിശീലനവും നല്‍കി വരുന്നു.

താത്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികള്‍ http://Innovate.startupmission.in/#/register-iedc എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം. ഓഗസ്റ്റ് പത്താണ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് https://startupmission.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.