വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെര്‍ച്വല്‍ പ്രദര്‍ശനമൊരുക്കി കെഎസ്യുഎം

Posted on: July 29, 2021

കൊച്ചി : സ്വന്തമായി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വെര്‍ച്വല്‍ പ്രദര്‍ശനമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ഇനോവേഷന്‍സ് അണ്‍ലോക്ഡ് എന്ന ഈ പ്രദര്‍ശനത്തിലേക്ക് ആഗസ്റ്റ് പത്ത് വരെ അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവര്‍ https://iedc.startupmission.in/events-activities/student-virtual-exhibition എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇനോവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മന്റ് സെല്ലുകളിലുള്ള(ഐഇഡിസി) വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതില്‍ അപേക്ഷിക്കാവുന്നതാണ്. ഒന്നോ അതിലധികമോ സംരംഭങ്ങളുള്ളവര്‍ക്ക് അപേക്ഷിക്കാം.

മികച്ച നൂതനാശയമുള്ള ഉത്പന്നം അടിസ്ഥാനമാക്കിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതത് ഐഇഡിസികളിലുള്ള നോഡല്‍ ഓഫീസര്‍മാരാണ് അപേക്ഷകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പ്രദര്‍ശനത്തിനായി അനുമതി നല്‍കേണ്ടത്. ഒരു സ്ഥാപനത്തില്‍ നിന്നും എത്ര ഉത്പന്നത്തിന് വേണമെങ്കിലും അപേക്ഷിക്കാവുന്നതാണ്.