സ്റ്റാർട്ടപ്പുകൾക്ക് വായ്പയുമായി ഇന്ത്യൻ ബാങ്ക്

Posted on: October 22, 2020


ചെന്നൈ: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് പുതിയ പദ്ധതിയുമായി ഇന്ത്യന്‍ ബാങ്ക്. മദ്രാസ് ഐ.ഐ.ടി. ഇന്‍ക്യുബേഷന്‍ സെല്ലുമായി(ഐ.ഐ.ടി.എം.ഐ.സി.) ചേര്‍ന്നാണ് ഇന്‍ഡ് സ്പ്രിങ് ബോര്‍ഡ് എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധന ആവശ്യങ്ങള്‍ക്കുള്ള വായ്പ നല്‍കുകയാണ് ലക്ഷ്യം.

നിലവിലുള്ള മാനദണ്ഡപ്രകാരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബാങ്കുകളില്‍നിന്ന് വായ്പ നേടുക എളുപ്പമല്ല. മറ്റ് പലവിധത്തില്‍ നിക്ഷേപം സ്വീകരിച്ചാണ് പല സംരംഭവും ആരംഭിക്കുന്നത്. ഇതിന് മാറ്റംവരുത്തുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് ഇന്ത്യന്‍ ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ പത്മജ ചുന്തുരു പറഞ്ഞു. ഐ.ഐ.ടി.എം.ഐ.സി. മുഖേന എത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 50 കോടി രൂപവരെ വായ്പ നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം ടി.സി.എസ്. ചീഫ് ടെക്നോളജി ഓഫീസര്‍ കെ. ആനന്ദ് കൃഷ്ണന്‍ നിര്‍വഹിച്ചു. കേന്ദ്ര ധനകാര്യസെക്രട്ടറി ദേബാഷിഷ് പാണ്ഡ ചടങ്ങില്‍ പങ്കെടുത്തു.