രാജ്യത്തെ ആദ്യ സൂപ്പർ ഫാബ് ലാബ് കൊച്ചിയിൽ

Posted on: January 23, 2020

കൊച്ചി : രാജ്യത്തെ ഹാർഡ്‌വേർ രംഗത്ത് വമ്പൻ കുതിച്ചു ചാട്ടവുമായി ആദ്യ സൂപ്പർ ഫാബ് ലാബ് കൊച്ചിയിൽ പ്രവർത്തനമാരംഭിക്കും. മാസച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി(എംഐടി) സഹകരിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ ആരംഭിക്കുന്ന സൂപ്പർ ഫാബ് ലാബ് അമേരിക്കയ്ക്ക് പുറത്ത് ആദ്യത്തേതാണ്.

ജനുവരി 25 ശനിയാഴ്ച രാവിലെ 11 ന് പാലക്കാട് ഗവ പോളിടെക്‌നിക്കിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ചോൺ ചെയ്ത് സൂപ്പർ ഫാബ് ലാബിൻറെ ഉദ്ഘാടനം നടത്തും. ഇതോടൊപ്പം പാലക്കാട് മിനി ഫാബ് ലാബിൻറെയും പാലക്കാട് ഇൻകുബേഷൻ സെൻറർ ഫോർ സ്റ്റാർട്ടപ്‌സിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.

സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ വി കെ ശ്രീകണ്ഠൻ എംപി, സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ പി ഇന്ദിരാ ദേവി, പാലക്കാട് ഗവ. പോളിടെക്‌നിക് പ്രിൻസിപ്പൽ എം. ചന്ദ്രകുമാർ എന്നിവർ പങ്കെടുക്കും.

കൊച്ചി കളമശേരിയിലെ ഇൻറഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിൽ 10,000 ചതുരശ്ര അടി സ്ഥലത്താണ് സൂപ്പർ ഫാബ് ലാബ് യാഥാർത്ഥ്യമാകുന്നത്. തിരുവനന്തപുരത്തും കളമശേരിയിലും നിലവിൽ രണ്ട് ഇലക്ട്രോണിക്‌സ് ഫാബ് ലാബുകൾ പ്രവർത്തിക്കുന്നുൺ്. ഏഴ് കോടിയിൽപരം രൂപയുടെ അത്യാധുനിക യന്ത്രങ്ങളാണ് സൂപ്പർ ഫാബ് ലാബിൽ സജ്ജമാകുന്നത്. ഇലക്ട്രോണിക്‌സ് ഹാർഡ്‌വേർ ഇൻകുബേറ്ററായ മേക്കർ വില്ലേജ്, ബയോ ടെക് ഇൻകുബേറ്ററായ ബയോ നെസ്റ്റ് എന്നിവയ്‌ക്കൊപ്പം സൂപ്പർ ഫാബ് ലാബു കൂടി വരുന്നതോടെ ഇൻറഗ്രേറ്റ്ഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സ് രാജ്യത്തെ തന്നെ ഏറ്റവും സുപ്രധാനമായ സംരംഭക സൗഹൃദ കേന്ദ്രമായി മാറും. ഇതു കൂടാതെ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലായി 20 മിനി ഫാബ് ലാബുകളും പ്രവർത്തിക്കുന്നുൺ്.

യന്ത്രങ്ങൾ നിർമ്മിക്കുന്ന യന്ത്രമെന്നാണ് ഫാബ് ലാബുകളെ വിശേഷിപ്പിക്കുന്നതെന്ന് കേരള സ്റ്റാർ്ട്ടപ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ ആശയങ്ങൾക്കനുസരിച്ചുള്ള വിപണി മാതൃകകൾ തയാറാക്കാൻ സാധിക്കുമെന്നതാണ് ഇതിൻറെ പ്രത്യേകത. കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് ഉത്പന്നങ്ങളായ മാലിന്യനിർമ്മാർജ്ജന റോബോട്ട് ബാൻഡികൂട്ട്, രാജ്യത്തെ ആദ്യ ജലാന്തർ ഡ്രോൺ ഐറോവ് ട്യൂണ എന്നിവയുടെ മാതൃകകൾ നിലവിലെ ഫാബ് ലാബുകളിലാണ് നിർമിച്ചത്.

അങ്ങേയറ്റത്തെ സൂക്ഷ്മതയുള്ള ത്രിഡി സ്‌കാനിംഗിനും പ്രിൻറിംഗിനുമുള്ള സൗകര്യമാണ് സൂപ്പര് ഫാബ് ലാബിനെ വേറിട്ട് നിറുത്തുന്നത്. വ്യത്യസ്ത തരത്തിലുള്ള അനേകം ത്രിഡി പ്രിൻററുകളുൺെന്നതിനാൽ ഉത്പന്നത്തിൻറെ ഓരോ ഭാഗവും വിവിധ തരത്തിൽ ഒരുമിച്ച് പ്രിൻറ് ചെയ്ത് നിർമ്മിക്കാൻ സാധിക്കും. മെറ്റൽ മെഷിനിംഗ് രംഗത്തെ മൾട്ടി ആക്‌സിസ് മാനുവൽ ആൻഡ് സിഎൻജി മില്ലിംഗ്, ടേണിംഗ്, കട്ടിംഗ് തുടങ്ങിയവയൊക്കെ സൂപ്പർ ഫാബ് ലാബിൽ സാധ്യമാകും.

പ്ലാസ്റ്റിക്, ഫാബ്രിക് എന്നിവ കട്ട് ചെയ്യുന്നതിനുള്ള ഹൈസ്പീഡ് മെഷീനുകൾ, എന്നിവ കൂടാതെ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിനുള്ള സൗകര്യവും അവയുടെ ടെസ്റ്റിംഗ് ഉപകരണങ്ങളും ഇവിടെയുൺാകും. തടിയിലെ പ്രവർത്തനങ്ങൾക്കും ഫർണിച്ചർ പ്രൊട്ടോടൈപ്പിംഗിനുമുള്ള മെഷീനുകളും സൂപ്പർ ഫാബ് ലാബിൽ ലഭ്യമാണ്.

കേരളത്തിലെ ഹാർഡ്‌വേർ സ്റ്റാർട്ടപ്പുകളുടെയും ഹാർഡ്‌വേർ കമ്പനികളുടെയും മികച്ച വളഹാർഡ്‌വേർ മേഖലയിൽ സംസ്ഥാനത്തിന് വലിയൊരു മുന്നേറ്റം നടത്താൻ സാധിക്കുന്നതാണ് ഈ പദ്ധതിയെന്ന് ഡോ. സജി ഗോപിനാഥ് ചൂൺിക്കാട്ടി.