സ്റ്റാർട്ടപ്പ് മിഷന്റെ മീറ്റ് അപ് കഫെയിൽ നാല് നൂതന ആശയദാതാക്കൾ

Posted on: March 29, 2019

കൊച്ചി : കേരള സ്റ്റാർട്ടപ്പ് മിഷൻ സംരംഭകർക്കായി സംഘടിപ്പിക്കുന്ന മീറ്റ് അപ് കഫെയിൽ പ്രമുഖരായ നാല് ആശയദാതാക്കൾ ഇന്ന് ആശയവിനിമയം നടത്തും. കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിൽ ഇന്ന് വൈകുന്നേരം 5.30 മുതൽ 7.30 വരെയാണ് പരിപാടി.

ചേക്കുട്ടി പാവകളുടെ ഉപജ്ഞാതാക്കളായ ഗോപിനാഥ് പറയിൽ, ലക്ഷ്മി മേനോൻ, ഇപിഎഫ്എൽ സ്വിറ്റ്‌സർലാന്റിൽ നിന്നുള്ള ഗ്വെൻോലിൻ വിക്കി, ലൈവ്‌ലൈക്കിന്റെ സ്ഥാപകനും ടെക്സ്റ്റാറിലെ വിദഗ്‌ധോപദേശകനുമായ ആന്ദ്രെ ലോറെൻസ്യു എന്നിവർ പങ്കെടുക്കും.