സീഡിംഗ് കേരള ജനുവരി 23 ന് കൊച്ചിയിൽ

Posted on: December 23, 2018

കൊച്ചി : മികച്ച സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ നിക്ഷേപകരെയും സ്റ്റാർട്ടപ്പുകളെയും കൂട്ടിയിണക്കുന്ന സീഡിംഗ് കേരളയുടെ നാലാം പതിപ്പ് ജനുവരി 23 ന് കൊച്ചിയിൽ നടത്തും. കേരള സ്റ്റാർട്ടപ് മിഷൻ ലെറ്റ്‌സ് വെൻച്വറുമായി ചേർന്ന് കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പിന് കെഎസ്‌യുഎം പത്തു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളും നൽകും. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം ആഗ്രഹിക്കു ധനികരായ വ്യക്തികൾക്ക് എങ്ങനെ സുരക്ഷിതവും ലാഭകരവുമായി നിക്ഷേപം നടത്താം എന്ന മനസിലാക്കുന്നതിനുള്ള അവസരം സീഡിംഗ് കേരളയിൽ ലഭിക്കും.

എയ്ഞ്ചൽ നിക്ഷേപത്തിനുള്ള മാസ്റ്റർ ക്ലാസ്, നിക്ഷേപത്തിന്റെ നിയമവശങ്ങൾ, കേരളത്തിൽ വിജയം കൈവരിച്ചിട്ടുള്ള മികച്ച കമ്പനികളെക്കുറിച്ചുള്ള വിവരണം എന്നിവ സമ്മേളനത്തിലുണ്ടായിരിക്കും. പരസ്പര കൂടിക്കാഴ്കൾക്ക് പുറമെ, സെമിനാറുകൾ, ശില്പശാലകൾ, വിദഗ്ധർ നയിക്കുന്ന പാനൽ ചർച്ചകൾ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമാണ്.

ദേശീയാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് മുൻനിര ടെക്‌നോളജി സ്റ്റാർട്ടപ്പുകൾക്കായിരിക്കും നിക്ഷേപത്തിനും മാർഗനിർദ്ദേശങ്ങൾക്കും അവസരം ലഭിക്കുക. മൂന്നു കോടി രൂപ വരെ സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപമായി നേടാം. കൂടാതെ ബിസിനസ് പങ്കാളികളെയും ലഭിക്കും. നിക്ഷേപത്തിനു തയാറായി എത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മുന്നിൽ ഈ സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ അവതരണം നടത്താം. വിപണിയിലേയ്ക്ക് വഴി തുറക്കുന്നതിനുള്ള അവസരം, ഒരു വർഷത്തെ ബ്രാൻഡിങ് പിന്തുണ എന്നിവയും സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും.

വൻകിട നിക്ഷേപകർക്കു പുറമെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉന്നത ഉദ്യോഗസ്ഥരും മുൻനിര സ്റ്റാർട്ടപ് കമ്പനികളുടെ പ്രതിനിധികളും സമ്മേളനത്തിനെത്തുുണ്ട്. ബിസിനസ് പങ്കാളിത്തത്തിനുള്ള അവസരം, സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഓഫ് ഫണ്ട്‌സ് എ നിക്ഷേപപദ്ധതിയുമായുള്ള ബന്ധം, കേരളത്തിലെ 50 മികച്ച സ്റ്റാർട്ടപ്പുകളിൽ നിക്ഷേപത്തിനുള്ള അവസരം, ഇൻകുബേഷൻ സെന്റർ സൗകര്യം, നിക്ഷേപത്തിന് തയാറായെത്തുന്ന വ്യക്തികളെ പങ്കാളികളാക്കാനുള്ള സാധ്യത തുടങ്ങിയവയാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്.

യൂണികോ ഇന്ത്യ വെൻച്വർ മാനേജിംഗ് പാർട്ണർ അനിൽ ജോഷി, നിക്ഷേപക ഉപദേഷ്ടാവും സീ ഫണ്ട് സഹസ്ഥാപകനുമായ മനോജ് കുമാർ അഗർവാൾ, സെക്കുറ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പാർട്ണർ എം.എ മെഹ്ബൂബ്, സ്‌പെഷ്യൽ ഇൻസെപ്റ്റ് അഡൈ്വസേർസ് എൽഎൽപി മാനേജിംഗ് പാർട്ണർ വിശേഷ് രാജാറാം, ടെക്‌നോളജി ആൻഡ് ബിസിനസ് കൺസൾട്ടിംഗ് ഗ്രൂപ്പ് സഹസ്ഥാപകനും പ്രിൻസിപ്പൽ കൺസൾട്ടന്റുമായ ദിബ്യ പ്രകാശ്, എസ് എസ് കൺസൾട്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഷിലെൻ സഗുണൻ, അർഥ വെൻച്വർ ഫണ്ട് പാർട്ണർ വിനോദ് കെനി, കോണര്‍‌സ്റ്റോ വെൻച്വർസ് പാർട്‌ണേഴ്‌സ് ഫണ്ട് മാനേജിംഗ് പാർട്ണർ അഭിഷേക് പ്രസാദ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

സീഡിംഗ് കേരളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കു നിക്ഷേപ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഡിസംബർ 30 വരെ www.seedingkerala.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് എന്ന [email protected] ഇമെയിലിൽ ബന്ധപ്പെടണം.