100 വൈഡ് ബോഡി വിമാനങ്ങള്‍ വാങ്ങാന്‍ ഇന്‍ഡിഗോ

Posted on: April 26, 2024

മുംബൈ : എയര്‍ബസില്‍നിന്ന് 100 വൈഡ് ബോഡി വിമാനങ്ങള്‍ വാങ്ങാന്‍ ഇന്‍ഡിഗോ. 30 എ350900 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കി. 70 എണ്ണം കൂടി വാങ്ങാനുള്ള ഓപ്ഷനുണ്ട്.

രാജ്യാന്തര സര്‍വീസ് ശക്തിപ്പെടുത്താനാണിത്. റോള്‍റോയ്‌സിന്റെ ട്രെന്റ് എക്‌സ്ഡബ്ല്യുബി എന്‍ജിനുള്ളതാണ് എ350900 വിമാനം. 2027ല്‍ ഡെലിവറി ലഭിക്കും.

ഇന്‍ഡിഗോയ്ക്ക് നിലവില്‍ 350ല്‍ ഏറെ നാരോ ബോഡി വിമാനങ്ങളാണുള്ളത്. ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍നിന്ന് വാടകയ്‌ക്കെടുത്ത് രണ്ട് വൈഡ് ബോഡി ബോയിങ് 777 വിമാനങ്ങള്‍ ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും ഇസ്തംബുളിലേക്കു സര്‍വീസ് നടത്തുന്നുണ്ട്.

നിലവില്‍ എയര്‍ ഇന്ത്യ മാത്രമാണ് എ350 വിമാനം സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനി. വിസ്താരയ്ക്കു വൈഡ് ബോഡി വിമാനമുണ്ട്. സ്‌പൈസ്‌ജെറ്റ് വാടകയ്‌ക്കെടുത്താണ് സര്‍വീസ്.

കഴിഞ്ഞ ജൂണില്‍ ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ഓര്‍ഡര്‍ നല്‍കി ഇന്‍ഡിഗോ ഞെട്ടിച്ചിരുന്നു; എയര്‍ ബസില്‍നിന്ന് 500 വിമാനങ്ങള്‍; എ320 സീരീസ് വിമാനങ്ങളാണിത്.

TAGS: IndiGo |