കൃത്രിമ ശ്വാസകോശം രൂപകല്പ്പന ചെയ്ത് നിര്‍മിക്കാന്‍ പദ്ധതിയുമായി ട്രൂമെഡ് ഗ്രൂപ്പ

Posted on: April 26, 2024

ചേര്‍ത്തല: മെഡിക്കല്‍ ഉപകരണ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രൂമെഡ് ഗ്രൂപ്പ്, ഹൃദയശസ്ത്രക്രിയ സമയത്ത് ഉപയോഗിക്കുന്ന കൃത്രിമ ശ്വാസകോശം രൂപകല്പ്പന ചെയ്ത് നിര്‍മിക്കാന്‍ പദ്ധതി തയാറാക്കുന്നു. നിലവില്‍ ഇത് ഇറക്കുമതി ചെയ്താണ് ഉപയോഗിക്കുന്നതെന്നും അതിനാല്‍ തന്നെ ഇതിന് വന്‍ വില നല്‍കേണ്ടിവരുന്ന അവസ്ഥയാണ്.

ചേര്‍ത്തല ട്രാവന്‍കൂര്‍ പാലസില്‍ ചേരുന്ന യോഗത്തില്‍, വിദഗ്ധര്‍ക്ക് മുന്നില്‍ ഇതു സംബന്ധിച്ച പദ്ധതി അവതരിപ്പിക്കുമെന്ന് ടൂമെഡ് ഗ്രൂപ്പ് എംഡി അജയകുമാറും ഡയറക്റ്റര്‍ എ. ദീപുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ടെറുമോ പെന്‍പോള്‍ ലിമിറ്റഡ് സ്ഥാപകന്‍ സി. ബാലഗോപാല്‍, അമൃത സര്‍വകലാശാല സ്‌കൂള്‍ ഒഫ് ബയോടെക്‌നോളജി ഡീന്‍ ഡോ. ബിപിന്‍കുമാര്‍, ബയോമെറ്റീരിയല്‍സ് സൊസൈറ്റി സ്ഥാപകന്‍ ഡോ. സി.പി. ശര്‍മ, ടെറുമോ പെന്‍പോള്‍ ലിമിറ്റഡ് മുന്‍ സിഎംഡി സി. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.