ആക്‌സിസ് ബാങ്കിന് 160 ശതമാനം ലാഭ വര്‍ധന

Posted on: April 26, 2024

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് 2024 സാമ്പത്തിക വര്‍ഷത്തെ നാലാം പാദ ഫലവും വാര്‍ഷിക ഫലവും പ്രഖ്യാപിച്ചു. 2024 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 24,861 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷത്തെ 9,580 കോടി രൂപയെ അപേക്ഷിച്ച് 160 ശതമാനമാണ് വാര്‍ഷിക ലാഭ വര്‍ധനവ്. അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനവും മുന്‍ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് 11 ശതമാനവും വര്‍ധിച്ച് 2023 സാമ്പത്തിക വര്‍ഷത്തെ 42,946 കോടി രൂപയില്‍ നിന്നും 49,894 കോടി രൂപയിലെത്തി. നാലാം പാദത്തില്‍ 4.06 ശതമാനമാണ് പലിശയില്‍ നിന്നുള്ള അറ്റ ലാഭം.

2024 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 1.43 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.31 ശതമാനവുമാണ്. 2023 മാര്ച്ച് 31 ന് ഇവ യഥാക്രമം 2.02 ശതമാനവും 0.39 ശതമാനവുമായിരുന്നു. ബാങ്കിന്റെ മൊത്ത മൂലധന പര്യാപ്തത അനുപാതം 16.63 ശതമാനമാണ്. ബാങ്ക് നാലാം പാദത്തില്‍ 125 ശാഖകളും 2024 സാമ്പത്തിക വര്‍ഷം ആകെ 475 ശാഖകളും പുതിയതായി കൂട്ടിച്ചേര്‍ത്തു.

2024 സാമ്പത്തിക വര്‍ഷം ആക്‌സിസ് ബാങ്ക് ഭാരത് ബാങ്കിംഗ്, ഡിജിറ്റല്‍ ഉപയോക്തൃ സൗഹൃദ പരിപാടിയായ സ്പര്‍ശ് തുടങ്ങിയ പ്രധാന മുന്‍ഗണനാ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടാണ് സുസ്ഥിരമായ വളര്‍ച്ച കൈവരിച്ചതെന്ന് ആക്‌സിസ് ബാങ്ക് എംഡി യും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.

 

TAGS: Axis Bank |