ഐ ഒ സി എക്സ് പി 100 പ്രീമിയം പെട്രോള്‍ വില്പന തുടങ്ങി

Posted on: February 19, 2021

കോഴിക്കോട് : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എക്സ് പി 100 പ്രീമിയം പെട്രോള്‍ കേരള ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ എരഞ്ഞിപ്പാലം ബൈപ്പാസിന് സമീപം പെട്രോള്‍ ബങ്കില്‍ വില്പന ആരംഭിച്ചു.

കെ.ആര്‍.എസ്. ഡയറക്ടര്‍ നസ്ലി മുഹമ്മദ്, ടീംതായ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ആഷിക് താഹിര്‍ എന്നിവര്‍ക്കായിരുന്നു ആദ്യ വില്പന.

ഐ.ഒ.സി. റീട്ടെയില്‍ സെയില്‍സ് ജനറല്‍ മാനേജര്‍ ദീപക് ദാസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ദീപു മാത്യു, കോഴിക്കോട് ഡിവിഷണല്‍ ചീഫ് റീട്ടെയില്‍ സെയില്‍സ് മാനേജര്‍ ടിറ്റോ ജോസ്, കെ.ടി.സി. പാര്‍ട്ണര്‍ പി.വി. നിധീഷ് എന്നിവര്‍ സംസാരിച്ചു. യൂറോപ്പ്, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവിടങ്ങളില്‍ സാധാരണമായ എക്സ് പി 100 പ്രീമിയം പെട്രോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് മാത്രമാണ് രാജ്യത്ത് വില്‍പ്പനാവകാശമുള്ളുവെന്ന് ഐ.ഒ.സി.അധികൃതര്‍ വ്യക്തമാക്കി.

TAGS: IOC |