ഐ. ഒ. സി. ക്ക് ആയിരം പേറ്റന്റ്

Posted on: May 8, 2019

കൊച്ചി : പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) ചരിത്ര നേട്ടവുമായി 1000-ാമത്തെ പേറ്റന്റ് ഫയല്‍ ചെയ്തു. ഇതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫരീദാബാദ് ഗവേഷണ വികസന കേന്ദ്രം ഇന്ത്യന്‍ പൊതുമേഖല എണ്ണ-വാതക മേഖലയില്‍ പ്രഥമ സ്ഥാനീയരായി.
ഗവേഷണ വികസന കേന്ദ്രത്തില്‍ ഇന്റലക്ച്വല്‍ പോര്‍ട്ട് ഫോളിയോയില്‍ 794 പേറ്റന്റ് ഉള്‍പ്പെടുന്നു. ഇതില്‍ 542 എണ്ണം വിദേശത്തും 252 എണ്ണം ഇന്ത്യയിലുമാണ്.

ബി.എസ്.6 ഇന്ധന ഉത്പാദനത്തിനായി ഇന്ത്യന്‍ ഓയില്‍ എണ്ണ ശുദ്ധീകരണ ശാലയില്‍ ഗുണനിലവാരം ഉയര്‍ത്താന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഐ.ഒ.സി. ചെയര്‍മാന്‍ സഞ്ജീവ് സിംഗ് പറഞ്ഞു.
ഇതിനുള്ള എല്ലാ സാങ്കേതികതകളും കമ്പനി ആഭ്യന്തരമായി വികസിപ്പിക്കുന്നവയാണ്. ഡീപ് ഡീസല്‍ ഫ്യൂറിസേഷനും ഐസോമെറിസേഷനും ഡീ മെറിസേഷനുകളും ഇതില്‍ ഉള്‍പ്പെടും.

TAGS: IOC |