ഐ.ഒ.സി. ഫിനര്‍ജിയില്‍ നിക്ഷേപം നടത്തി.

Posted on: February 6, 2020

മുംബൈ : ഇസ്രായേല്‍ ബാറ്ററി കമ്പനിയായ ഫിനര്‍ജിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഹരി നിക്ഷേപം നിര്‍ത്തി. ലിഥിയം അയോണ്‍ ബാറ്ററിക്ക് പകരമായി ഇന്ത്യയില്‍ ഇരുകമ്പനികളും ചേര്‍ന്ന് അലൂമിനിയം എയര്‍ ബാറ്ററികള്‍ നിര്‍മിക്കുന്നതിന് ധാരണാപത്രവും ഒപ്പുവെച്ചു. ഇരുകമ്പനികളും ചേര്‍ന്ന് സംയുക്ഥമായി ഇതിനായി ഇന്ത്യയില്‍ ഫാക്ടറിയും ഗവേഷണകേന്ദ്രവും സ്ഥാപിക്കും.

അതേസമയം, ഫിനര്‍ജിയില്‍ എത്രഓഹരികള്‍ വാങ്ങിയെന്നോ എത്ര രൂപയുടെ നിക്ഷേപം നടത്തിയെന്നോ ഐ. ഒ. സി. വെളിപ്പെടുത്തിയിട്ടില്ല. വൈദ്യുത വാഹനങ്ങൡ ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററിക്ക് ബദല്‍ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഐ.ഒ.സി. ചെയര്‍മാന്‍ സഞ്ജീവ്കുമാര്‍ വ്യക്തമാക്കി. നിലവില്‍ ലിഥിയം അയോണ്‍ ബാറ്ററിക്കായി ലിഥിയവും കാഡ്മിയവും ഇറക്കുമതി ചെയ്യണം.

TAGS: IOC |