ഐഒസിയും ഇനോക്കും തമ്മില്‍ 6300 കോടി ഡോളറിന്റെ കരാര്‍

Posted on: February 21, 2019

ദുബായ് : പരിസ്ഥിതി സൗഹൃദ ഇന്ധനം ഉല്പാദിപ്പിക്കാനുള്ള ഗവേഷണത്തിനും മറ്റുമായി ദുബായിലെ എണ്ണക്കമ്പനി എമിറേറ്റസ് നാഷണല്‍ ഓയില്‍ കമ്പനിയും (ഇനോക്) ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും (ഐഒസി) തമ്മില്‍ 6300 കോടി ഡോളറിന്റെ (ഏകദേശം 4,7,300 കോടി രൂപ) തന്ത്രപ്രധാനകരാര്‍.

ഇതുപ്രകാരം സള്‍ഫറിന്റെ അളവ് പരമാവധി കുറഞ്ഞ ഇന്ധനം ഉല്പാദിപ്പിക്കാനുള്ള ഗവേഷണവും ഊര്‍ജിതമായിരിക്കും. എണ്ണയിലെ സള്‍ഫറിന്റെ അളവ് അടുത്തവര്‍ഷം ജനുവരിയ്ക്കകം കുറയ്ക്കണമെന്നാണ് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ കര്‍ശന നിര്‍ദേശം.

TAGS: ENOC | IOC |