പാല്‍ സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ

Posted on: May 2, 2024

തിരുവനന്തപുരം : മില്‍മയുടെ പ്രതിദിന പാല്‍ സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ്. കഴിഞ്ഞ മാസത്തെ (ഏപ്രില്‍) കണക്കു പ്രകാരമാണ് ഇത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു പാല്‍ എത്തിച്ചാണ് കുറവ് പരിഹരിക്കുന്നത്.

മാര്‍ച്ച് 31 വരെ പ്രതിദിന സംഭരണത്തില്‍ 3.50 ലക്ഷം ലീറ്ററിന്റെ കുറവാണ് ഉണ്ടായിരുന്നത് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞു. ഇതാണ് ഏപ്രിലില്‍ വീണ്ടും കുറഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാല്‍ സംഭരണത്തില്‍ 10.5 % കുറവു രേഖപ്പെടുത്തി.

ചൂട് കൂടുകയും പച്ചപ്പുല്ല് കുറയുകയും ചെയ്തതോടെയാണ് കേരളത്തില്‍ പാല്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞത്. പ്രാദേശിക സംഘങ്ങളില്‍ സംഭരിക്കുന്ന പാല്‍ അവിടെത്തന്നെ കൂടുതലായി വില്‍ക്കുന്നതും മില്‍മയുടെ പാല്‍ സംഭരണത്തെ കാര്യമായി ബാധിച്ചു. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് അധികമായി പാല്‍ എത്തിക്കുന്നത്.

 

 

TAGS: Milma |