മൈജിക്ക് 2023-24 വര്‍ഷത്തില്‍ റെക്കോര്‍ഡ് വിറ്റുവരവ

Posted on: May 2, 2024

കോഴിക്കോട് : ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോം ആന്‍ഡ് കിച്ചന്‍ അപ്ലയന്‍സസ് മേഖലയില്‍ ദക്ഷിണേന്ത്യയിലെ റീട്ടെയില്‍ സര്‍വീസ് ശൃംഖലയായ മൈജിക്ക് 2023-24 വര്‍ഷത്തില്‍ റെക്കോര്‍ഡ് വിറ്റുവരവ്. ലക്ഷ്യമിട്ടതു 2500 കോടി രൂപയുടെ വിറ്റുവരവ് ആയിരുന്നു. എന്നാല്‍ സാമ്പത്തികവര്‍ഷം പിന്നിട്ടപ്പോള്‍ മൈജി നേടിയത് 2850 കോടി രൂപയാണെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.ഷാജി വ്യക്തമാക്കി.

2024-25 വര്‍ഷം 4000 കോടി രൂപയുടെ വിറ്റുവരവും 5000 തൊഴില്‍ അവസരങ്ങളുമാണ് മൈജി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം 30 ഷോറൂമുകള്‍ കൂടി തുറക്കുന്നതോടെ കേരളത്തിലാകെ ഷോറൂമുകള്‍ 150 ആകും. അതോടെ ഓരോ ജില്ലയിലും ഹെഡ് ഓഫിസുകളും ആരംഭിക്കും. തുടര്‍ന്ന് 2-ടയര്‍, 3-ടയര്‍ സിറ്റികളിലേക്കും മൈജി ഷോറൂമുകള്‍ വ്യാപിപ്പിക്കും. 2025ല്‍ 5000 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.

TAGS: MyG Digital Hub |