എസ്പിഎഫ് റിയലിട്ടിക്ക് മിലേനിയം സ്‌ക്വയർ വിപണകരാർ

Posted on: November 24, 2014

SPF-MillenniumSquare-Bigദുബായ് മെയ്ദാൻ സിറ്റിയിൽ ജി & കോ നിർമ്മിക്കുന്ന മിലേനിയം സ്‌ക്വയറിന്റെ വിപണനാവകാശം എസ്പിഎഫ് റിയലിട്ടിക്ക് ലഭിച്ചു. ജി & കോ ൽ നിന്ന് തുടർച്ചയായി എസ്പിഎഫിന് ലഭിക്കുന്ന മൂന്നാമത്തെ വിപണനകരാറാണിത്. നേരത്തെ മിലേനിയം എസ്റ്റേറ്റ്‌സ്, ഗ്രാൻഡ് വ്യൂസ് എന്നീ പദ്ധതികളുടെ വിപണനം വിജയകരമായി എസ്പിഎഫ് നിർവഹിച്ചിരുന്നു.

SPF-Realty-MillenniumSquare

ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന്റെ സാമീപ്യവും ഷെയ്ഖ് സായിദ് റോഡിലേക്ക് നേരിട്ടുള്ള പ്രവേശനവും മിലേനിയം സ്‌ക്വയറിന്റെ സവിശേഷതയാണ്. മിലേനിയം സ്‌ക്വയറിൽ 3,479 ചതുരശ്രയടിയുള്ള 4 ബെഡ്‌റൂം വില്ലകൾക്ക് 4,34,8750 ദിർഹംസാണ് വില. ബുക്ക് ചെയ്യുന്നവർക്ക് അനുയോജ്യമായ പേമെന്റ് പ്ലാനുകൾ എസ്പിഎഫ് റിയലിട്ടി അവതരിപ്പിച്ചിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ മഹീന്ദ്ര സിംഗ് പറഞ്ഞു.